Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടിൽ കുടുംബാംഗങ്ങളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

24 Jun 2025 17:38 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുടുംബാംഗങ്ങളുമായി വീട്ടിൽ സംസാരിച്ച് നിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് വടയാർ സ്രായിൽ ഭാഗത്ത് ബിബിൻ ഭവനിൽ ബിജി ലക്ഷ്മണൻ (51) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഉടൻ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ - സുമ. മകൾ - പത്മശ്രീ ( വിദ്യാർഥിനി ). സംസ്കാരം ഇന്ന് (ജൂൺ 24) ചൊവ്വാഴ്ച രാത്രി 8 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News