Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 22:22 IST
Share News :
നരിക്കുനി: കാരുകുളങ്ങര പുതുശ്ശേരി പാലത്തിന് സമീപത്തെ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു.
കാവുംപൊയിൽ വയപ്പുറത്ത് താമസിക്കുന്ന കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ്–സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തോട്ടിൽ വീണ ഹനയെ ഉടൻ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂർഖൻകുണ്ട് നെടിയനാട് ജി.എം.എൽ.പി. സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയാണ് ഹന ഫാത്തിമ.
മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Follow us on :
More in Related News
Please select your location.