Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 18:15 IST
Share News :
വൈക്കം: ബസ് യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ബസ്സിനുള്ളിൽ കുഴഞ്ഞ് വീണു. കെ എസ് ആർ ടി സി ബസ്സ് ജീവനക്കാരുടെ
സമയോചിതമായ ഇടപെടൽ മൂലം ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ യുവാവിന് പുതുജീവൻ. ബുധനാഴ്ച്ചച്ച വൈകിട്ട് 4 മണിയോടെ പെരുവയ്ക്ക് സമീപമാണ് സംഭവം.
തൊടുപുഴയിൽ നിന്നും വൈക്കത്തേക്ക് വരികയായിരുന്ന ബസ്സിൽ ഇലഞ്ഞിയിൽ നിന്നും വൈക്കം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്ന ആസ്സാം സ്വദേശി ഹോജ്റാൽ അലി(21) ആണ് ബസ്സിനുള്ളിൽ കുഴഞ്ഞ് വീണത്. നിറയെ യാത്രക്കാരുമായി വരുകയായിരുന്നു ബസ്സ്. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ലിബിൻ, ഡ്രൈവർ പി.ഗിരീഷ് എന്നിവർ മറ്റ് സ്റ്റോപ്പുകളിൽ നിർത്താതെ യാത്രക്കാരുടെ സഹായത്തോടെ ഉടൻ ബസ് പൊതിയിലെ സ്വകാര്യ ആശുപത്രി കോംബൗണ്ടിൽ ഓടിച്ച് കയറ്റിയ ശേഷം സ്ട്രെച്ചറിൽ ആശുപത്രിക്ക് അകത്ത് എത്തിക്കുകയായിരുന്നു.പെട്ടെന്ന് ഫിക്സ് വന്നതാണ് കാരണമെന്നും ഉടൻ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായതെന്നും യുവാവ് അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.