Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടാങ്കർ ലോറി നിയന്ത്രം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു.

13 Nov 2025 09:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു. തലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. എറണാകുളത്ത് പെട്രോൾ നിറയ്ക്കാനായി പോകുകയായിരുന്ന കോട്ടയം ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ലൈൻ കമ്പികൾ ഉൾപ്പടെ റോഡിൽ വീണു. അപകടത്തെ തുടർന്ന് തലപ്പാറ-കാഞ്ഞിരമറ്റം പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


Follow us on :

More in Related News