Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2025 14:33 IST
Share News :
വൈക്കം: കല്ലറ പഞ്ചായത്തിൽ മൂന്നാം വർഡിൽ കളമ്പുകാടിനു സമീപം ഉണ്ടായ ചുഴലിക്കാറ്റൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് പ്രദേശത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, അനിൽകുമാർ മുക്കിൽ, ജോസ് കുര്യാക്കോസ് പുൽപ്ര, ജോസ്മോൻ പുൽപ്ര, ജോൺസൺ കളപ്പുരയിൽ, സാബു തറയിൽ, എന്നിവരുടെ പുരയിടത്തിൽ നിന്നിരുന്ന മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണാണ് വൻ നാശനഷ്ടങ്ങൾ ഉണ്ടായിത്. 8 ഓളം വീടുകൾ ഭാഗീകമായി തകരുകയും
നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. മരങ്ങൾ കൂട്ടത്തോടെ നിലംപൊത്തിയതിനെ തുടർന്ന് തച്ചേരിമുട്ട് - തറേത്താഴം, പെരിയാർകുളങ്ങര - പറവന്തുരുത്തു എന്നീ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതി വകുപ്പ് അധികൃതരും ഫയർ ഫോഴ്സും സ്ഥലത്തെ രക്ഷ പ്രവർത്തനം ആരംഭിച്ചു.പ്രദേശത്തെ വൈദ്യുതി വിതരണം പാടെ നിലച്ചു.
Follow us on :
Tags:
More in Related News
Please select your location.