Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ റോഡരികിലെ ട്രാൻസ്ഫോർമറിലും റിഫ്ലക്ടർ പോസ്റ്റിലുമിടിച്ച് റോഡിന് കുറുകെ മറിഞ്ഞു; യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

06 Apr 2025 22:53 IST

santhosh sharma.v

Share News :

ചെമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ ട്രാൻസ്ഫോർമറിലും റിഫ്ലക്ടർ പോസ്റ്റിലുമിടിച്ച ശേഷം റോഡിന് കുറുകെ മറിഞ്ഞു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രഹ്മമംഗലം സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിക്ക് മുൻവശത്ത് ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം. കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിൻ്റെ സംരക്ഷണ വേലിയും റോഡരികിലെ റിഫ്ലക്ടർ പോസ്റ്റും തകർത്ത ശേഷം സൈലോ കാർ റോഡിന് കുറുകെ മറിയുകയായിരുന്നു. സംഭവ സമയത്ത് കാൽനടയാത്രക്കാർ ഉൾപ്പടെ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Follow us on :

More in Related News