Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞ് വീണ് യാത്രക്കാരിക്ക് പരിക്ക്; അതെ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ.

16 Feb 2026 18:15 IST

santhosh sharma.v

Share News :

വൈക്കം: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞ് വീണ് പരിക്കേറ്റ യാത്രക്കാരിയെ അതെ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് ഗ്രാമ വണ്ടി ജീവനക്കാർ. തിങ്കളാഴ്ച വൈകിട്ട് 3ന് വലിയ കവലയിലാണ് സംഭവം. വൈക്കത്ത് നിന്നും വാഴമന വഴി ഇലഞ്ഞിക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി യുടെ ഗ്രാമ വണ്ടിയിലാണ് സംഭവം. തലയോലപ്പറമ്പ് വടയാർ ഭൂതങ്കേരിൽ രാജേശ്വരി ഭവനിൽ ലളിത (64) നാണ് ബസ്സിനുള്ളിൽ വച്ച് യാത്രക്കിടെ ദേഹാസ്വസ്യം ഉണ്ടായി കുഴഞ്ഞ് വീണത്. ബസ് ഡ്രൈവർ അജയകുമാർ കണ്ടക്ടർ സാമോൻ എന്നിവർ ചേർന്ന് മറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇവരെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


Follow us on :

More in Related News