Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ വിട്ട് മടങ്ങവേ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് ലോറി കയറി രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

24 Jul 2026 21:36 IST

Enlight Media

Share News :

കോഴിക്കോട്: മുക്കത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലാണ് മരിച്ചത്.

മുക്കം പുൽപ്പറമ്പിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. സ്കൂൾ വിട്ട് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടി ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണത്. പിന്നാലെ എത്തിയ ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന്റെ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News