Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കെട്ടിട നിർമ്മാണ തൊഴിലാളി കോൺക്രീറ്റിംഗ്‌ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

20 Sep 2025 22:14 IST

santhosh sharma.v

Share News :

വൈക്കം: കെട്ടിട നിർമ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

മറവൻതുരുത്ത് കടൂക്കര കരിയിൽചിറ വീട്ടിൽ പരേതനായ സോമൻ, കുമാരി ദമ്പതികളുടെ മകൻ കെ. എസ് ബിജു (47) ആണ് മരിച്ചത്. മറവൻതുരുത്ത് കടൂക്കരയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വീടിന് സമീപത്തുള്ള ബന്ധുവിൻ്റെ വീടിൻ്റെ കോൺക്രീറ്റിംഗ്‌ പണിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സഹപ്രവർത്തകരും മറ്റും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - വി .വി കവിത.

മക്കൾ -അനന്തു .കെ ബിജു ,അർജുൻ .കെ ബിജു (ഇരുവരും വിദാർഥികൾ).

സംസ്കാരം നാളെ (സെപ്തംബർ 21 ) ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ശേഷം വീട്ടുവളപ്പിൽ.

Follow us on :

More in Related News