Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കാട്ടിക്കുന്നിൽ ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പി വി സി പാത്തികൾക്ക് തീപിടിച്ച് വൻ നാശനഷ്ടം.

01 Mar 2025 08:46 IST

santhosh sharma.v

Share News :

വൈക്കം: കാട്ടിക്കുന്നിൽ ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പി വി സി പാത്തികൾക്ക് തീപിടിച്ച് വൻ നാശനഷ്ടം. ശനിയാഴ്ച പുലർച്ചെ 3.30 ഓടെ ചെമ്പ് വില്ലേജ് ഓഫീസിന് സമീപമാണ് സംഭവം. ആൾ താമസമില്ലാത്ത വീടിനോട് ചേർന്നുള്ള ഗോഡൗണിന് പുറത്ത് കൂട്ടി ഇട്ടിരുന്ന പ്ലാസ്റ്റിക്ക് പി വി സി പാത്തികൾക്കാണ് തീപിടിച്ചത്. കരിയിലയ്ക്ക് പിടിച്ച തീ പി വി സി പാത്തിയിലേക്ക് പടർന്നതിനെ തുടർന്ന് തീ ആളിക്കത്തുകയായിരുന്നു. വൈക്കത്ത് നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാർ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സാജു വി.വി ഫയർ & റെസ്ക്യൂ ഓഫീസർമാരായ വർഗ്ഗീസ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ 2 ഫയർ യൂണിറ്റെത്തി ഒരു മണിക്കൂറോളം സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ഗോഡൗണിലും വീടുകളിലേക്കും തീ പടരാതെ നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. വെച്ചു പടിഞ്ഞാറേത് വീട്ടിൽ ജേക്കബ് ടോണിയുടെ ഉടമസ്ഥതയിലുള്ളതാണ് വീടും ഇതിനോട് ചേർന്നുള്ള ഗോഡൗണും. വീട്ടുകാർ വിദേശത്തായതിനാൽ ആൾതാമസമില്ലായിരുന്നു. ഏകദേശം 3 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.


Follow us on :

More in Related News