Sun May 18, 2025 5:23 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഗവൺമെൻ്റ് സ്കൂൾ അധ്യാപകൻ ജോലി സമയത്ത് കുഴഞ്ഞ് വീണ് മരിച്ചു.

25 Jun 2024 20:35 IST

santhosh sharma.v

Share News :








തലയോലപ്പറമ്പ്: ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗണിതാശാസ്ത്ര അധ്യാപകൻ പി.പിസന്തോഷ് കുമാർ പി.പി (53 ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. സഹപ്രവർത്തകരും വിദ്യാർഥികളും ചേർന്ന് ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - ഷീനു സന്തോഷ് (സ്വകാര്യ സ്കൂൾ അധ്യാപിക) മക്കൾ - അതുൽ കൃഷ്ണ, ആരതി കൃഷ്ണ (ഇരുവരും വിദ്യാർത്ഥികൾ). സംസ്ക്കാരം നാളെ (ജൂൺ 26) ബുധനാഴ്ച വൈകിട്ട് 4ന് ചോറ്റാനിക്കര അമ്പാടിമലയിലുള്ള മണ്ണാത്തിക്കുന്നേൽ വസതിയിൽ നടക്കും. 20 വർഷമായി ബഷീർ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സന്തോഷ് കുമാർ.  മൃതദ്ദേഹം നാളെ (ബുധൻ) രാവിലെ 10 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും.

Follow us on :

More in Related News