Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2026 20:50 IST
Share News :
തലയോലപ്പറമ്പ്: റോഡരികിൽ നിർത്തിയിട്ട എയ്സ് വാൻ മുന്നോട്ട് എടുക്കുന്നതിനിനിടെ പിന്നാലെ എത്തിയ പാസഞ്ചർ ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പാസഞ്ചർ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ വടയാർ സ്വദേശി മനോജിനാണ് കാലിന് പരിക്കേറ്റത്. തലയോലപ്പറമ്പ് - വൈക്കം റോഡിൽ വടയാർ മാർസ്ലിബാ സ്കൂളിന് സമീപം ബുധനാഴ്ച വൈകിട്ട് 3 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിൽ മറിഞ്ഞു. പരിക്കേറ്റ ഡ്രൈവറെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയുടെ മുൻവശത്തെ ഗ്ലാസ് ഉൾപ്പടെ തകർന്നു.
Follow us on :
Tags:
More in Related News
Please select your location.