Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2025 18:25 IST
Share News :
തലയോലപ്പറമ്പ്: എം ഐ ടി സ്കൂട്ടറിൽ സോഡാ കെയ്സുമായി പോകുകയായിരുന്ന യാത്രക്കാരനെ പിന്നാലെ എത്തിയ ജീപ്പ് ഇടിച്ച ശേഷം നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഡാ ഫാക്ടറി ഉടമ ബ്രഹ്മമംഗലം കരോട്ട് കാലായിൽ തോമസ് (65) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ വെട്ടിക്കാട്ട് മുക്കിലാണ് അപകടം. എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ജി മിനി ജീപ്പാണ് അപകടം ഉണ്ടാക്കിയത്. ഇടിച്ചിട്ടശേഷം ജീപ്പ് നിർത്താതെ അമിത വേഗത്തിൽ പോകുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഓടിയെത്തിയ നാട്ടുകാരാണ് റോഡിൽ വീണ് പരിക്കേറ്റ് കിടന്ന സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ വാഹനത്തിൽ എത്തിയവർ അപകടമുണ്ടാക്കിയ ജീപ്പിൻ്റെ ദൃശ്യങ്ങൾ പകർത്തിയതിനാൽ ജീപ്പിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പടെ പോലീസിന് ലഭിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് പോലീസ് അന്വോഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.