Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 22:29 IST
Share News :
കൊയിലാണ്ടി:കൊയിലാണ്ടി
ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതേ തോരായി കടവ്പാലം തകർന്നു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് കോൺക്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെ
യാണ് പാലത്തിന്റെ മധ്യഭാഗത്തെ നിർമ്മാണത്തിലിരിക്കുന്ന ബീം തകർന്നു പുഴയിൽ പതിക്കുകയായിരുന്നു. നിർമ്മാണ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്.
24 കോടി ചില വിൽ കിഫ്ബി മുഖേനയാണ് നിർമ്മാണം നടപ്പിലാക്കുന്നത്. 2023 ജൂലായ് 30 ന് മന്ത്രി പി. എ.മുഹമ്മദ് റിയാസാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
പ്രധാനമായും പൂക്കാട് - അത്തോളി തീരങ്ങളെ യോജിപ്പിക്കുന്നതാണ് പാലം265 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
നിലവിൽ കടത്തു തോണിയിലാണ് തോരായി കടവ് കടക്കുന്നത്. അകലാപ്പുഴയ്ക്ക് കുറുകെ ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാൽ പാലത്തിന്റെ നടുവിലായി ജലയാനങ്ങൾക്ക് പോകാൻ 55 മീറ്റർ നീളത്തിലും ജലവിതാനത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിലുമായി ബോ സ്ട്രിങ് ആർച്ച് രൂപത്തിലാണ് രൂപകൽപന.18 മാസമാണ് പാലത്തിന്റെ നിർമാണ കാലയളവ്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പി എം യു യൂണിറ്റിനാണ് പ്രവൃത്തിയുടെ മേൽനോട്ട ചുമതല. നിർമ്മാണത്തിലെ അപാകമാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു കമ്പനിക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.