Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് വാഹനാപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു

07 May 2026 22:33 IST

NewsDelivery

Share News :

മുണ്ടക്കയം: കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശിയായ യുവാവ് കൂടി മരണപ്പെട്ടു. മുണ്ടക്കയം പുത്തൻചന്ത സ്വദേശിയായ അൻസിൽ (21) ആണ് മരിച്ചത്. പുത്തൻചന്തയിലെ മത്സ്യ വ്യാപാരി സാബുവിന്റെ മകനാണ് അൻസിൽ.

കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് വെച്ചായിരുന്നു അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വെച്ച് തന്നെ മുണ്ടക്കയം പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (21) മരണപ്പെട്ടിരുന്നു.

ഗുരുതരമായി പരിക്കേറ്റ അൻസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു..

Follow us on :

Tags:

More in Related News