Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 19:54 IST
Share News :
കോഴിക്കോട്: മലപ്പുറം താനൂർ വൈലത്തൂർ പൊന്മുണ്ടത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശുഹൈബ് (32) ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. തിരൂർ കോട്ട് ആലിൻചുവട് ആർ.ജെ.എം. സ്കൂളിന് മുൻവശം വ്യാപാരിയായ നടാമ്പാടി ശിഹാബിന്റെ മകനാണ്.
കഴിഞ്ഞ ശനിയാഴ്ച കോട്ടക്കൽ–തിരൂർ റോഡിലെ പൊന്മുണ്ടത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ശുഹൈബിനും LKG വിദ്യാർഥിനിയായ സെഹറ ഫാത്തിമ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റത്. മഴയിൽ നനഞ്ഞ റോഡിൽ ബ്രേക്ക് ഇട്ട ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെഹറ ഫാത്തിമ ഇന്നലെയാണ് മരിച്ചത്. തുടർന്ന് ഇന്ന് രാവിലെ ശുഹൈബും മരണത്തിന് കീഴടങ്ങിയതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ശുഹൈബിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ ശനിയാഴ്ച നടന്ന അപകടത്തിൽ സെഹറ ഫാത്തിമയും അമ്മാവൻ ശുഹൈബും ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത വേഗതയിൽ വന്ന ലോറി മഴയിൽ നനഞ്ഞ റോഡിൽ ബ്രേക്ക് ഇട്ടപ്പോൾ നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ അടിച്ചാണ് അപകടം ഉണ്ടായത്.
Follow us on :
Tags:
More in Related News
Please select your location.