Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2025 16:40 IST
Share News :
വൈക്കം: ഉദയനാപുരം നാനാടത്ത് മൂന്നാഴ്ച മുമ്പ് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നുകളഞ്ഞ ഓട്ടോറിക്ഷ പോലീസ് പിടികൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാനാടത്ത് പ്രസ് നടത്തിയിരുന്ന കടൂക്കര സ്വദേശി വിജയൻ ( 62) ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. കഴിഞ്ഞ മാസം 20 ന് രാവിലെ 6 മണിയോടെയാണ് സംഭവം. പ്രസിലേക്ക് നടന്ന് വരുന്നതിനിടെ കോലാത്തും കടവ് മത്സ്യ മാർക്കറ്റിൽ വന്ന ശേഷം തിരികെ പോകുകയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചിട്ടശേഷം നിർത്താതെ പോകുകയായിരുന്നു. തുടർന്ന്
വൈക്കം എസ് എച്ച് ഒ സുഖേഷ് .എസ്സിൻ്റെ നേതൃത്വത്തിൽ പോലീസ് നൂറ് കണക്കിന് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തു നിന്ന് ഓട്ടോറിക്ഷയും ഓടിച്ച ഡ്രൈവറെയും പിടികൂടിയത്. പിടികൂടിയ പ്രതി പാലാരിവട്ടം സ്വദേശി ബാബു (59)നെ കോടതിയിൽ ഹാജരാക്കി.
Follow us on :
Tags:
More in Related News
Please select your location.