Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 11:48 IST
Share News :
വൈക്കം: അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 48 കാരനായ പെരുവ സ്വദേശി സനു മാണിയുടെ ചികിത്സയ്ക്കായി സുമനസ്സുകളിൽ നിന്നും സഹായം തേടുന്നു. കൊരവേലികുഴിയിൽ പരേതനായ മാണി, അമ്മിണി ദമ്പതികളുടെ മകനായ സനു പെരുവയിലെ ടിപ്പർ ലോറി ഡ്രൈവറാണ്. കഴിഞ്ഞ ഒക്ടോബർ 27-ന് രാത്രി 8-30 ന് അവർമയിൽ വെച്ച് ഓട്ടോറിക്ഷ ഇടിക്കുകയും, ഇടിച്ച ഓട്ടോറിക്ഷ നിർത്താതെ പോവുകയുമായിരുന്നു. സനുവിനെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും അടിയന്തിരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ വാരിയെല്ല് ഒടിഞ്ഞ് ലംഗ്സിൽ തുടച്ച് കയറി ഗുരുതര പരിക്കാണ് സംഭവിച്ചത്. ഇതിനിടെ അറ്റാക്കും ഉണ്ടാവുകയായിരുന്നു. ദിവസങ്ങളായി വെൻ്റിലേറ്ററിൽ കിടക്കുന്ന യുവാവിന് ട്യൂബ് ഇട്ടിരിക്കുകയാണ്. ഇതിനിടെ തലച്ചോറിലേക്കുള്ള ഒക്സിജൻ്റെ അളവുകുറഞ്ഞതോടെ ബ്രെയിൻ സെല്ല് ഡാമേജ് ആയി വിരൽ പോലും അനക്കുവാൻ പറ്റാതെ കോമസ്റ്റേജിലാണ് നിലവിലുള്ളത്.
യുവാവിൻ്റെ തുടർ ചികിത്സയ്ക്ക് നിർദ്ധനരായ കുടുംബത്തിന് യാതൊരു നിവർത്തിയുമില്ലാത്ത അവസ്ഥയിലാണ് ഭാര്യ അനുഷയും,അമ്മ അമ്മിണിയും, വിദ്യാർഥികളായമക്കൾ ആൽബിനും,ആദിത്യനും.വലിയ ചിലവ് വരുന്ന ചികിത്സയാണ് നടത്തേണ്ടത്,ചികിത്സ തുടരുവാൻ ഒരു നിവർത്തിയുമില്ലാത്ത അവസ്ഥയിൽ യുവാവിൻ്റെ ജീവൻ നിലനിർത്തുവാൻ സുമനസ്സുകളുടെ സഹായം തേടുന്നത്.ഇതിനായി ഫെഡറൽ ബാങ്കിൻ്റെ പെരുവ ബ്രാഞ്ചിൽ ഭാര്യ
അനുഷ മഹാജൻ്റെ പേരിൽ ചികിത്സാ സഹായത്തിനായി അക്കൗണ്ട് ആരംഭിച്ചു.
ഫോൺ No: 8086 48 5617.
Federal Bank
Ac/No - 1109 0100 0842 41,
IFSC - FDRL 000 1109
പെരുവ ബ്രാഞ്ച്.
Follow us on :
Tags:
More in Related News
Please select your location.