Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയിലെ വൈദ്യുത്തതൂണിലും കടയുടെ മുന്‍ഭാഗത്തും ഇടിച്ച് അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

14 May 2025 13:28 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ വൈദ്യുതത്തൂണിലും കടയുടെ മുന്‍ഭാഗത്തതട്ടിലും ഇടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രികരായ ആപ്പാഞ്ചിറ സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ തലയോലപ്പറമ്പ്-കാഞ്ഞിരമറ്റം റോഡില്‍ വരിയ്ക്കാംകുന്ന് ജങ്ഷനിലായിരുന്നു അപകടം. വൈദ്യുതി തൂണിലിടിച്ച കാര്‍ ചിറയ്ക്കല്‍ കാലായില്‍ സജിയുടെ പച്ചക്കറി കടയുടെ മുന്നിലെ തട്ടിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇലട്രിക്ക് പോസ്റ്റ് വട്ടം ഒടിഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതവിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എറണാകുളത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതിനെ തുടര്‍ന്ന് കാർ നിയന്ത്രണം വിട്ട് റോഡിൻ്റെ എതിര്‍ദിശയിലുള്ള വൈദ്യുത്തതൂണിലും കടയുടെ മുന്‍ഭാഗത്തും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. രാത്രി സമയം ആയതിനാൽ റോഡില്‍ യാത്രക്കാരും മറ്റ് വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ വന്‍അപകടം ഒഴിവാക്കി.

Follow us on :

More in Related News