Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ടയിനർ ലോറി ബൈക്കിൽ തട്ടിയുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

29 Mar 2026 19:42 IST

santhosh sharma.v

Share News :

വൈക്കം : കണ്ടയിനർ ലോറിയുടെ പിൻവശം ബൈക്കിൽ തട്ടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കാരിക്കോട് ആനകുഴിനിരപ്പിൽ സുനിൽ കുമാർ,ലാലി ദമ്പതികളുടെ മകൻ അമൽ സുനിൽ (21) ആണ് മരിച്ചത്.

കഴിഞ്ഞ 25 ന് വൈകിട്ട് 3 മണിയോടെ പിറവം മാമല കവലയ്ക്ക് സമീപമായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ ( മാർച്ച് 30 ) തിങ്കളാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

ഏക സഹോദരി - അഞ്ജു ( വിദ്യാർഥിനി).


Follow us on :

More in Related News