Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2026 20:01 IST
Share News :
വൈക്കം: തരിശ് കിടന്ന പാടശേഖരത്ത് വൻ തീപിടുത്തം.ഞായറാഴ്ച വൈകിട്ട് 5 മണിയോടെ വാഴമന - കരിപ്പായി റോഡിന് സമീപം കരിപ്പായി പാടശേഖരത്തിലാണ് തീപിടുത്തം ഉണ്ടായത്. ഉണങ്ങിയ പുല്ലിന് പിടിച്ച തീ പിന്നീട് പാടശേഖരത്തിലേക്ക് ആളിപ്പടരുകയായിരുന്നു. തീപടരുന്നത് കണ്ട് റോഡിലൂടെ പോയ യാത്രക്കാരും പ്രദേശവാസികളും ചേർന്ന് കെടുത്താൻ ശ്രമം നടത്തിയെങ്കിലും സമീപത്തെ പാടശേഖരങ്ങളിലേക്ക് തീ ആളി പടരുകയായിരുന്നു. സംഭവം അറിഞ്ഞ് വൈക്കത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി ഒന്നര മണിക്കൂറോളം പ്രയക്തിച്ചാണ് ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്. പാടശേഖരത്തിന്
സമീപത്തെ വീടുകളിലേക്ക് തീ പടരാതെ കെടുത്തിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.പാടശേഖരത്തിന്
സമീപം ആരോ കരിയിലക്കിട്ട തീ ഉണങ്ങിയ പുല്ലിന് പിടിച്ച് പിന്നീട് ആളിപ്പടരുകയായിരുന്നു. തീ പടർന്നതോടെ മുട്ടുങ്കൽ - വാഴമന റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.