Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 20:24 IST
Share News :
വൈക്കം: വൈക്കം ആർടി ഓഫീസിൻ്റെ ഉള്ളിൽ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ജീവനക്കാർ യൂണിഫോം മാറുന്ന റൂമിൻ്റെ മുകളിൽ നിന്നാണ് കോൺക്രീറ്റ് പാളി അടർന്നു വീണത്. മറ്റ് പല ഭാഗങ്ങളിലും കോൺക്രീറ്റ് ഏത് സമയവും അടർന്നു വീഴാവുന്ന സ്ഥിതിയിലാണ്. കാലപ്പഴക്കത്തെ തുടർന്ന് ഒരു വർഷം മുൻപ് കെട്ടിടത്തിന്റെ ഷെയ്‌ഡ് ഉൾപ്പെടെ അടർന്നു വീണതിനെ തുടർന്ന് സമീപം പാർക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പുലർച്ചെയായിരുന്നതിനാൽ ആർക്കും പരുക്ക് ഉണ്ടായില്ല. ഇതോടെ ഓഫീസ് പ്രവർത്തനം മാറ്റണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കൗൺസിൽ തീരുമാനപ്രകാരം വൈക്കം ടൗൺ ഹാളിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ ഒരു സ്‌ഥാപനം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റുന്നതു സംബന്ധിച്ച പേപ്പർ ഭാഗം സർക്കാർ തലത്തിൽ ലഭിക്കാൻ കാലതാമസം ഉണ്ടായി. നിലവിൽ ഓഫീസ് ഫർണിഷിങ് നടത്താൻ ഫണ്ട് ലഭിക്കാത്തതാണ് പ്രധാന കാരണമായി ജീവനക്കാർ പറയുന്നത്. ശക്‌തമായ മഴക്കാലത്തിനു മുൻപ് ഓഫീസ് പ്രവർത്തനം പൂർണമായും മാറ്റുന്നതിന് ആവശ്യമായ നടപടി ഉണ്ടായില്ലെങ്കിൽ വലിയ അപകട സാധ്യതയാണ് നിലവിലുള്ളത്. 27 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസിൽ ദിനംപ്രതി നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നത്. ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Follow us on :
More in Related News
Please select your location.