Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കീരിയുടെ കടിയേറ്റ് വയോധികയ്ക്ക് പരിക്കേറ്റു; പ്രദേശത്ത് കീരിയുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷം.

31 Jul 2025 21:02 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് കീരിശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രി

വീടിനകത്ത് ഇരുന്ന് ടി.വി.കണ്ടു കൊണ്ടിരുന്ന സമയത്ത് കീരിയുടെ കടിയേറ്റ് വയോധികയ്ക്ക് പരിക്കേറ്റു. വൈക്കം കാലാക്കൽ മാലതി ദിവാകരനാണ് (75) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. കടിയേറ്റ ഇവരെ വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പ് നല്കി. കാലാക്കൽ ഭാഗത്തെ പല വീടുകളിലും കീരി കയറിയതായി പ്രദേശവാസികൾ പറയുന്നു. ഈ ഭാഗത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്.

Follow us on :

More in Related News