Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 17:49 IST
Share News :
വൈക്കം: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം കണിയാപുരം അനുഗ്രഹയിൽ ഷൺമുഖന്റെ മകൻ ഡോ. അമൽ സൂരജ് (33) ആണ് മരിച്ചത്. വെച്ചൂർ -വൈക്കം റോഡിൻ തോട്ടുവക്കത്ത് കെ.വി കനാലിലാണ് ഡോക്ടർ സഞ്ചരിച്ച കാർ മറിഞ്ഞത്. കൊട്ടാരക്കര ചങ്ങമനാട് റാഫ അരോമ ആശുപത്രിയിലെ കോസ്മറ്റോളജി വിഭാഗം ഡോക്ടറായ അമൽ എറണാകുളത്തുള്ള സുഹൃത്തിനെ കാണുന്നതിനായി പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെ നാട്ടുകാർ കാർ കനാലിൽ കിടക്കുന്നതു കണ്ട് വിവരം പോലിസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലിസ് വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി കനാലിൽ വീണ കാറിന്റ ഡിക്കി തുറന്ന് പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടത്. കാർ തോട്ടിലേക്ക് മറിയുവാനുള്ള സാഹചര്യം വ്യക്തമായിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് കരുതുന്നു. പ്രദേശത്തെ സി സി ടി വി ദ്യശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വോഷണം നടത്തുന്നുണ്ട്. മൃതദേഹം കരക്കെത്തിച്ച് പിന്നീട് വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ക്രയിനിന്റെ സഹായത്തോടെ കാർ കനാലിൽ നിന്നും ഉയർത്തി മാറ്റി. വൈക്കം സ്‌റ്റേഷൻ ഹൗസ് ഓഫിസർ എസ്. സുകേശ്, വൈക്കം ഫയർ സ്റ്റേഷൻ യൂണിറ്റ് ഓഫീസർ കെ.സി. സജീവൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
 
                        Please select your location.