Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴ:ഗുരുവായൂർ മേഖലയിൽ ശക്തമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു..

01 Aug 2026 20:31 IST

MUKUNDAN

Share News :

ഗുരുവായൂർ:കനത്ത മഴയിൽ ഗുരുവായൂർ മേഖലയിൽ ശക്തമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി.ലക്ഷങ്ങളുടെ നഷ്‌ടം.നഗരസഭയിൽ ഹെൽപ്പ് ഡെസ്ക്‌ക് പ്രവർത്തനമാരംഭിച്ചു.ഇന്ന് രാവിലെ തൊട്ട് മേഖലയിൽ മഴ ശക്തമായി.തൈക്കാട് തിരിവിൽ അമ്പതോളം കടകളിലാണ് വെള്ളം കയറിയത്.പച്ചക്കറികളും പഴവർഗങ്ങളും ഒലിച്ചുപോയി.മമ്മിയൂർ കൈരളി ജംഗ്ഷൻ,പഞ്ചാര മുക്ക്,താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളം കയറി.കാരക്കാട് വെള്ളം പൊങ്ങിയതിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.കൈരളി ജംഗ്ഷനിലെ ഫയർഫോഴ്സ് ഓഫീസിലും വെള്ളം കയറി.തൈക്കാട് തിരിവിൽ ശക്തമായ വെള്ളക്കെട്ടിനെ തുടർന്ന് തൃശ്ശൂർ ഗുരുവായൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.മമ്മിയൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡ്,മമ്മിയൂർ കാട്ടുപാടം റോഡ്,മാവിൻചുവട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.കാറുകളിലും,ഇരുചക്ര വാഹനങ്ങളിലും വെള്ളം കയറി കേടായി.നിരവധി മതിലുകൾ നിലംപൊത്തി.പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു.ചില സ്ഥലങ്ങളിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീണ്,വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.

Follow us on :

More in Related News