Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2026 23:36 IST
Share News :
വൈക്കം: നെല്ല് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ തെക്കെ നടയിൽ നിന്ന് പടിഞ്ഞാറെ നടയിലേക്ക് തിരിയുന്ന വളവിലാണ് അപകടം. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ലോറി മറിഞ്ഞതിനെ തുടർന്ന് പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചെങ്ങളം ഭാഗത്ത് നിന്ന് നെല്ല് കയറ്റി കാലടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി മറിഞ്ഞ് നെല്ല് നിറച്ച ചാക്കുകൾ റോഡിൽ ആകെ തെറിച്ച് വീണു. അപകടത്തിൽ ലോറി ഡ്രൈവർ തിരുവാർപ്പ് സ്വദേശി സാദ്ദിക്ക് (48) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നെല്ല് ചാക്കുകൾ മാറ്റിയ ശേഷം ലോറി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റിയാലെ പ്രധാന റോഡിൽ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയൂ. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു. വൈക്കം ഫയർഫോഴ്സും അപകടം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
Follow us on :
More in Related News
Please select your location.