Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലായിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപെട്ട് കാണാതായി.

03 May 2025 18:22 IST

santhosh sharma.v

Share News :

കോട്ടയം: പാലായിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപെട്ട് കാണാതായി.

ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ ജർമ്മൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർത്ഥികളെയാണ്

കാണാതായത്. ഭരണങ്ങാനം വിലങ്ങുപാറയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ 2 പേരെയാണ് കാണാതായത്. ഒരാൾ നീന്തി രക്ഷപെട്ടു. ഒരാൾ ഇറങ്ങിയിരുന്നില്ല. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാൻ എത്തിയവരാണ് ഇവർ.ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

Follow us on :

More in Related News