Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 16:17 IST
Share News :
വെക്കം: ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തി നശിച്ചു. പെരുവ മറ്റപ്പള്ളിക്കുന്ന് വാട്ടർ അതോറിറ്റി ടാങ്കിന് സമീപം പ്രധാന റോഡിൽ ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പെരുമ്പടവം കിഴക്കേ പറമ്പിൽ മോഹൻദാസിൻ്റെ ഉടമസ്ഥതയിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. പെരുവയിൽ നിന്നും പലഹാരം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന അരി മില്ലിൽ പൊടിപ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വാഹനത്തിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നത് കണ്ട് ഡ്രൈവർ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങിയതിനാലാണ് രക്ഷപ്പെട്ടത്.
വാഹനം പൂർണമായും കത്തി നശിച്ചു. പിറവത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.