Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2026 22:08 IST
Share News :
വൈക്കം: ഡിപ്പോയിൽ എത്തിയ
കെഎസ്‌ആർടിസി ബസ് പാർക്ക് ചെയ്യുന്നതിനായി പിന്നോട്ട് എടുക്കുന്നതിനിടെ ഡിപ്പോയുടെ മതിൽ ഇടിച്ചുതകർത്തു.വൈക്കം ഡിപ്പോയുടെ മതിലിനോടു ചേർന്ന് റോഡരികിൽ നടത്തിയിരുന്ന തട്ടുകടയിലേക്ക് മതിൽ മറിഞ്ഞു വീണ് നാശനഷ്ടം. ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ടി.വി പുരം നടുപ്പുരയിൽ എൻ. മോഹനൻ്റെ കടയിലേക്കാണ് മതിൽ വീണത്. കച്ചവടത്തിനായി കരുതിയിരുന്ന ഭക്ഷണ സാധനങ്ങൾ പൂർണമായും മതിലിനടിയിൽപ്പെട്ട് നശിച്ചു. സംഭവ സമയത്ത് ഭക്ഷണം കഴിക്കാൻ എത്തിയ വഴിയാത്രക്കാർ ഉൾപ്പടെ 10 ഓളം പേർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഇവർ ഉടൻ പുറത്തേക്ക് ഓടിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്.ഭക്ഷണ സാധനങ്ങളും പാത്രങ്ങളും മറ്റ് സാമഗ്രികളും അടക്കം 30,000രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.