Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലെ പാടത്തേക്ക് മറിഞ്ഞു.

03 Jun 2026 15:21 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. ഉദയനാപുരം നാനാടം ഷാപ്പിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.

അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ നേരേകടവ് കരിയിൽ വീട്ടിൽ കെ.എസ്.ശരത്ത് (33)നെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് അപകടം. പിന്നിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് ഇലക്ട്രീഷ്യനായ ശരത്ത് പറഞ്ഞു. കാർ വെള്ളം നിറഞ്ഞ പാടത്തേക്ക് വശം കുത്തിമറിഞ്ഞെങ്കിലും കാർ യാത്രികർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരു വാഹനങ്ങളും ഇടിയുടെ ആഘാതത്തിൽ ഭാഗീകമായി തകർന്നു.


കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ ഹോട്ടലിൽ തീപിടിത്തം: വിദേശികളടക്കം 21 പേർ വെന്തു മരിച്ചു; 11 പേർ പൊള്ളലേറ്റ് ചികിത്സയിൽ

Follow us on :

More in Related News