Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചെവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

20 May 2025 23:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. വടകര ഗുരുമന്ദിരത്തിന് സമീപം പാലച്ചുവട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടി ആചാരി (സന്തോഷ് - 54) ആണ് മരിച്ചത്. ചെവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വീട്ടിൽ കുഴഞ്ഞ് വീണ ഇയാളെ ബന്ധുക്കളും മറ്റും ചേർന്ന് ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്ക്കാരം നാളെ (മെയ് 21 ) ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.


 

Follow us on :

More in Related News