Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്നിരക്ഷാ നിലയം.

23 Sep 2024 14:56 IST

Preyesh kumar

Share News :

പേരാമ്പ്ര: കിണറിൽ വീണ വീട്ടമ്മക്ക് രക്ഷകരായി അഗ്നിരക്ഷാസേന. നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68) ആണ് വീട്ടുകിണറ്റില്‍ അബദ്ധത്തിൽ വീണത്. കിണറിലെ പമ്പ് സെറ്റിന്‍റെ പൈപ്പില്‍ പിടിച്ചു നിന്ന വയോധികയെ പേരാമ്പ്ര അഗ്നിരക്ഷാ

നിലയത്തിലെ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ 

വി .വിനീത് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റില്‍ സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെത്തിച്ചു.തുടർന്ന്

സേനയുടെ അംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

 പേരാമ്പ്ര അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസ്സര്‍ സി .പി .ഗിരീശന്‍റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി .ഒ എൻ.ഗണേശൻ,ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍

മാരായവി. വിനീത്, പി.കെ.. സിജീഷ്, കെ. രഗിനേഷ്, എം. മനോജ്‌, കെ.കെ. ഗിരീഷ്, പി.ആർ.. സോജു, ഹോംഗാർഡുമാരായ അനീഷ് കുമാർ, ബാബു 

എന്നിവർ രക്ഷാ പ്രവർത്തനത്തില്‍ പങ്കാളികളായി.

Follow us on :

Tags:

More in Related News