Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാണാതായ വൈക്കത്തെ ഫിഷ് ഫാം ഉടമയുടെ മൃതദേഹം കരിയറിൽ നിന്നും കണ്ടെത്തി.

11 Jun 2025 15:58 IST

santhosh sharma.v

Share News :

വൈക്കം: കഴിഞ്ഞ ദിവസം മുതൽ കാണാതായ വൈക്കത്തെ ഫിഷ് ഫാം ഉടമയുടെ മൃതദേഹം കരിയറിൽ നിന്നും കണ്ടെത്തി. ഫാമിന്  സമീപമുള്ള കരിയറിലേക്ക് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലയിൽ തട്ടി നിന്ന നിലയിലാണ് മൃതദേഹം. ബുധനാഴ്ച പോലീസ് വള്ളത്തിൽ നടത്തിയ തിരച്ചിലിലാണ് വൈകിട്ട് 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. ഫിഷ് വേൾഡ് അക്വാടൂറിസം ഫാമിൻ്റെ ഉടമ ചെമ്മനത്തുകര മുല്ലക്കേരിൽ

വിപിൻ നായർ (52)നെ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്.  ഫാമിൽനിന്നു കാണാതായ സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിൻ്റെ കൈവഴിയോടു ചേർന്നുള്ള മൂന്നേക്കർ ഭാഗത്ത് വിപിൻ ഫാം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം വൈക്കം പോലീസ് സ്ഥലത്തെത്തി ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും പോലീസ് നായ ഫാമിലൂടെ ഓടി പുറകിലെ റോഡിലെത്തി വിപിൻ്റെ കാറിനു സമീപത്തു നിന്നെങ്കിലും മറ്റ് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഫാമിലെയും പ്രദേശത്തെയും സിസിടിവി കാമറകളടക്കം പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്.

ഫാമിൽ മത്സ്യങ്ങൾക്ക് തീറ്റ നൽകാനും കുളങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കാനുമാണ് വിപിൻ രാത്രി കാലങ്ങളിൽ ഫാമിൽ തങ്ങിയിരുന്നത്. മകളെ പഠനസ്ഥലത്തേക്ക് കൊണ്ടുപോകാൻ തിങ്കളാഴ്ച രാവിലെ എത്തേണ്ടിയിരുന്ന വിപിനെ സമയം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോൾ വിപിനെ സ്ഥലത്ത് കാണാതാവുകയും വിപിൻ കിടന്നിരുന്ന ഫാമിലെ ഷെഡ്ഡിലെ കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലുമായിരുന്നു.വിപിൻ്റെ ഫോണും ടോർച്ചും സമീപത്ത് കിടന്നിരുന്നു. ഫാമിൻ്റെ പുറകിലുള്ള റോഡരികിലെ പാർക്കിംഗ് ഏരിയയിൽ വിപിൻ്റെ കാറും കിടന്നിരുന്നു. ചൊവ്വാഴ്ചയും കരിയറിലും മറ്റും പോലീസ് ആദ്യം പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. മൃതദേഹം കരക്കെടുക്കുന്നതിന് പോലിസ് നടപടികൾ ആരംഭിച്ചു.


 

Follow us on :

More in Related News