Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൂക്കച്ചാടിൽ നിന്നും പുഴയിൽ വീണ് യുവാവ് മരിച്ചു.

21 Mar 2026 06:40 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തൂക്കച്ചാടിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ വീണ് യുവാവ് മരിച്ചു. മറവൻതുരുത്ത് ഇടവട്ടം രേവതിയിൽ അഭിലാഷ് (47) ആണ് മരിച്ചത്. വടയാർ ആറ്റുവേലക്കടവിൻ ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. വടയാർ ആറ്റുവേലയുടെ അകമ്പടിയായി

പുഴയിലൂടെ പോകുകയായിരുന്ന തൂക്കച്ചാടിൽ നിന്നും പുഴയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും മറ്റും ചേർന്ന് മുങ്ങിയെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Follow us on :

More in Related News