Thu May 22, 2025 1:10 PM 1ST
Location
Sign In
25 May 2024 15:20 IST
Share News :
വൈക്കം: പെട്രോളുമായി വന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു. തീപിടുത്തത്തിൽ ടാങ്കർ ലോറിയുടെ ക്യാബിൻ പൂർണ്ണമായി കത്തി നശിച്ചു.
ഏറ്റുമാനൂർ എറണാകുളം റോഡിൽ മുട്ടുചിറ ആറാം മൈയിലിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം. വണ്ടിയിൽ നിന്നും കരിഞ്ഞ മണം അനുഭവപെട്ടതിനെ തുടർന്ന് ലോറി ഡ്രൈവർ കായുംകുളം സ്വദേശി രാഹുൽ ടാങ്കർ നിർത്തി ഇറങ്ങിയപ്പോൾ ഡ്രൈവർ ക്യാബിൻ്റെ മുൻഭാഗത്തു നിന്ന് പുക ഉയരുന്നതാണ് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും വണ്ടിയിൽ ഉണ്ടായിരുന്ന ഫയർ ഉപകരണം ഉപയോഗിച്ച് തീ കെടുത്തുവാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ ക്യാബിന്റെ അകത്തേക്ക് ആളിക്കത്തുകയായിരുന്നു.
ഉടൻ തന്നെ കടുത്തുരുത്തി ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റെത്തി തീ അണക്കുവാൻ ശ്രമം നടത്തിയതിനാൽ ടാങ്കറിന് തീപിടിക്കാതെ വൻദുരന്തം ഒഴിവാകുകയായിരുന്നു. പ്രധാന റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പോലീസ് എത്തിയാണ് മറ്റു വഴികളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ട് ഗതാഗതം നിയന്ത്രിച്ചത്.
Follow us on :
Tags:
More in Related News
Please select your location.