Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 12:01 IST
Share News :
വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അമ്മയെ തനിച്ചാക്കാൻ കഴിയാത്തതിനാൽ കൂടെ കൊണ്ടുപോകുന്നു എന്നും മൃതദേഹം ഒരെ ചിതയിൽ തന്ന അടക്കണമെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ചൊവ്വാഴ്ച രാവിലെയാണ് പടിഞ്ഞാറെക്കര തേവലക്കാട് വീട്ടിൽ തങ്കമ്മ (68), മകൻ സുനിൽ (45) എന്നിവരെ കിടപ്പ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ ഏറെ നേരം കഴിഞ്ഞും ഇവരെ പുറത്ത് കാണാതായതോടെ അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.