Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടനയിച്ച വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; പെട്രോൾ ശരീരത്ത് ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി കോൺഗ്രസ് പ്രവർത്തകൻ.

08 May 2026 12:01 IST

santhosh sharma.v

Share News :

വൈക്കം : യു ഡി എഫിനെ വിജയത്തിലേക്ക് എത്തിക്കാൻ പടനയിച്ച വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയിൽ ശരീരത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി കോൺഗ്രസ് പ്രവർത്തകൻ. കുറുപ്പന്തറയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ കുറുപ്പന്തറ നടയ്ക്ക് താഴേ പ്രിൻസ് ആണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുപ്പിയിൽ പെട്രോളും ലൈറ്ററുമായി എത്തിയാണ് പ്രവർത്തകൻ ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടർന്ന് പെട്രോൾ തലയിലുടെ ഇയാൾ ഒഴിക്കുകയും ചെയ്തു. തുടർന്ന് കടുത്തുരുത്തിയിൽ നിന്നും പോലീസ് എത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു.

സംസ്ഥാനത്ത് എമ്പാടും വി.ഡി സതീശനെ അനുകൂലിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നതിന്റെ ഭാഗമായാണ് കുറുപ്പന്തറയിലും പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഇതിനിടെ വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോട്ടയം പാമ്പാടിയിലും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് അരങ്ങൊരുങ്ങുന്നുണ്ട്.  പാമ്പാടിയിലെ കോൺഗ്രസുകാരും അനുഭാവികളും ചേർന്ന് വെള്ളിയാഴ്ച  വൈകിട്ട് 5ന് പാമ്പാടി പാർട്ടി ഓഫീസിന്റെ മുമ്പിൽ നിന്നും പ്രകടനം നടത്തും.

Follow us on :

More in Related News