Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് മുറിച്ച് കടക്കുന്നതിന്നിടെ ബുള്ളറ്റിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്; സംഭവം തലയോലപ്പറമ്പിൽ

05 Jan 2026 22:36 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റോഡ് മുറിച്ച് കടക്കുന്നതിന്നിടെ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. തലയോലപ്പറമ്പ് തലപ്പാറ കണ്ടത്തിൽ ജോർജ്ജ് (വക്കച്ചൻ - 58) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 7ന് തലപ്പാറ ജംഗ്ഷന് സമീപം ആലിൻ ചുവട്ടിലാണ് അപകടം. പള്ളിക്കവല ഭാഗത്ത് നിന്നും പെരുവ ഭാഗത്തേക്ക് പോകുകയായിരുന്നു ബുള്ളറ്റ്. റോഡിന് എതിർവശത്ത് നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ മോട്ടോർ സൈക്കിൾ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രികൻ കിഴക്കെപ്പുറം ചാണ്ടിയിൽ അരുൺ (26) ആശുപത്രിയിൽ ചികിത്സ തേടി.

Follow us on :

More in Related News