Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുളത്തിൽവീണ മ്ലാവിനെ വനപാലകർ രക്ഷപ്പെടുത്തി

26 Mar 2025 21:01 IST

PEERMADE NEWS

Share News :




പീരുമേട്: കുളത്തിൽ വീണ മ്ലാവിനെ വനപാലകർ രക്ഷപ്പെടുത്തി. വള്ളക്കടവ് വഞ്ചിവയൽ സ്കൂളിന് സമീപ ത്തെ പഞ്ചായത്ത് കുളത്തിലാണ് മ്ലാവ് വീണത്.

മ്ലാവ് കുളത്തിൽ വീണ വിവരം നാട്ടു കാർ വിളിച്ച് വള്ളക്കടവ് , മൗണ്ട് സെക്ഷനിലെ ജീവനക്കാരും പീരുമേട് ആർ.ആർ.ടി അംഗ ങ്ങളും ചേർന്ന് വലയിറക്കി മ്ലാവിനെ കരക്ക് കയറ്റി രക്ഷപ്പെടുത്തി. മ്ലാവിന് മുന്നുവയസ്സ് പ്രായം വരും. വനം വകുപ്പ് ജീവനക്കാരായ ജെ. വിജയകുമാർ, പി.കെ. ഗിരീഷ്, രാജൻ, വാച്ചർമാരായ ചന്ദ്രൻ, നവാസ്, അമൃതരാജ് എന്നിവ രും നാട്ടുകാരും ചേർന്നാണ് മ്ലാവിനെ രക്ഷപ്പെടുത്തിയത്.



Follow us on :

More in Related News