Sun May 18, 2025 6:06 AM 1ST

Location  

Sign In

പോട്ടയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

13 Mar 2025 08:57 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ലോറി സ്കൂട്ടറിലിടിച്ചാണ് അപകടം.

വിജയരാഘവപുരം ഞാറക്കൽ അശോകൻ്റെ മകൻ അനീഷ് (40) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

സ്കൂട്ടർ റോഡിലുരഞ്ഞ് തീ പിടിച്ചു.

ലോറി തീ പിടിച്ചത് പെട്രോൾ പമ്പിന് 100 മീറ്റർ മാത്രം ദൂരത്തിലാണ്.

സിഗ്നൽ തെറ്റിച്ച ലോറി സ്കൂട്ടറിൽ ഇടിച്ച് നിരങ്ങി നീങ്ങി. രാസവസ്തു കയറ്റി വന്ന ലോറി പൂർണ്ണമായും കത്തി നശിച്ചു.

അമ്മ: പത്മിനി, 

സഹോദരി: അനി

സഹോദരൻ: അജീഷ്.

സംസ്കാരം നാളെ (14.3.2025 വെള്ളി) രാവിലെ 10 മണിക്ക് ചാലക്കുടി ക്രിമിറ്റോറിയത്തിൽ

Follow us on :

More in Related News