Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 15:39 IST
Share News :
വൈക്കം: പാലാ മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വെള്ളൂർ ഇറുമ്പയം തണ്ണിപ്പള്ളിയിൽ പരേതനായ ടി.ജി ജോസ്, അന്നക്കുട്ടി ദമ്പതികളുടെ മകൻ മിഥുൻ ജോസ് (38) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം ഉണ്ടായത്. പാലാ- പ്രവിത്താനം - ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ് ആണ് അപകടത്തിനിടയാക്കിയത്.ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മിഥുൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പാലാ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഡാബർ കമ്പനിയുടെ സെയിൽസ് വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ച മിഥുൻ. സപ്ലൈക്കായി ഓർഡർ എടുക്കുന്നതിന് വേണ്ടി ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം. ഭാര്യ - മൻസ. ഏക മകൻ - മിത്രവ്.
Follow us on :
Tags:
More in Related News
Please select your location.