Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

12 May 2026 19:40 IST

Enlight News Desk

Share News :

മലപ്പുറം: വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22). എന്നിവരാണ് മരിച്ചത്. രണ്ടുപേർ ആശുപത്രിയിലെത്തിമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം.

രണ്ട് പേരെ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രദേശവാസികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. വ്യൂ പോയന്റിൽ പാറയുടെ മുകളിൽ കാറ്റ് കൊള്ളാൻ ഇരിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്.

Follow us on :

More in Related News