Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 22:55 IST
Share News :
വൈക്കം: വേമ്പനാട്ടുകായലിൽ ഒഴുകി മൺതിട്ടയിൽ തട്ടി നിന്ന ജങ്കാർ ഒടുവിൽ 28മണിക്കൂറിനു ശേഷം തീരത്ത് അടുപ്പിച്ചു. ശനിയാഴ്ച്‌ച വൈകിട്ട് 3.30 ഓടെയാണ് വൈക്കത്തു നിന്നും തവണക്കടവിലേക്കു പോകുന്നതിനായി ഏകദേശം 100 മീറ്ററോളം നീങ്ങിയപ്പോൾ ഇന്ധനം തീർന്ന് ജങ്കാർ നിന്നത്. ഇതിനിടെ വീശിയ ശക്തമായ കാറ്റിൽ ജങ്കാർ ഒഴുകി സമീപത്തെ മണൽ തിട്ടയിൽ തട്ടി നിൽക്കുകയായിരുന്നു.
തുടർന്ന് ഇന്ധനം നിറച്ച് എൻജിൻ സ്‌റ്റാർട്ട് ചെയ്‌ത് മൺതിട്ടയിൽ നിന്നു കരയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജങ്കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ ആദ്യം റെസ്ക്യൂ ബോട്ടിൽ കരയിൽ എത്തിച്ച ശേഷം മറ്റൊരു ബോട്ട് എത്തിച്ച് കെട്ടിവലിക്കാൻ ശ്രമം നടത്തിയിട്ടു ഫലം കാണാതെ വന്നതോടെ കായലിൽ വെള്ളം ഉയരുമ്പോൾ അടുപ്പിക്കാൻ പറ്റുമെന്ന പ്രതീക്ഷയിൽ രാത്രിയോളം കാത്തിരുന്നു.ഇതിനിടെ ജങ്കാറിൽ കയറ്റിയ വാഹന ഡ്രൈവർമാരെയും കരക്കെത്തിച്ചു.തുടർന്ന് നടത്തിയ ശ്രമവും വിജയിക്കാതെ വന്നതോടെ ഞായറാഴ്ച രാവിലെ എറണാകുളത്ത് നിന്നും കെട്ടിവലിക്കുന്ന എൻജിൻ പവർ കൂടിയ ബോട്ട് ഉപയോഗിച്ച് കെട്ടവലിച്ച് തിട്ടയിൽ നിന്നും ഇറക്കാൻ നാല് തവണ ശ്രമം തുടർന്നെങ്കിലും വടം പൊട്ടിയത് അല്ലാതെ ജങ്കാർ അനങ്ങിയില്ല.
യന്ത്ര സഹായത്താൽ ജങ്കാറിൻ്റെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്തു ട്രാക്കിൽ എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് രാത്രി 8മണിയോടെ കായലിൽ വെള്ളം ഉയർന്ന സമയം വീണ്ടും ബോട്ട് ഉപയോഗിച്ച് കെട്ടിവലിച്ചപ്പോൾ തിട്ടയിൽ നിന്നും ഇറങ്ങി ജങ്കാർ ചാലിലേക്ക് എത്തുകയും ജെട്ടിയിലേക്ക് അടുപ്പിച്ചതും. തുടർന്ന് ജങ്കാറിൽ ഉണ്ടായിരുന്ന വാഹനങ്ങൾ ഇറക്കുന്നതിനായി ജങ്കാർ തവണക്കടവിലേക്ക് പോയി. പൂഴിമണ്ണ് കയറ്റിയ ടിപ്പർ ലോറികൾ അടക്കം 30 ഓളം വാഹനങ്ങളാണ് ജംങ്കാറിൽ കുടുങ്ങിയത്. വൈക്കം തഹസിൽദാരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് അടക്കം വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥർ ആദ്യാവസാനം സംഭവസ്ഥലത്ത്
ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.