Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2025 23:36 IST
Share News :
തലയോലപ്പറമ്പ്: മുൻ വശത്തെ പഞ്ചറായ ടയർ മാറ്റി ജാക്കി താഴ്ത്തുന്നതിനിടെ ന്യൂട്ടറിൽ കിടന്ന ലോറി മുന്നോട്ട് നീങ്ങുന്നതിനിടെ ലോറിക്കടിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ടയർ വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു. ചേർത്തല പള്ളിപ്പുറം തുരുനല്ലൂർ അടിവാരം വഴിയിൽ വീട്ടിൽ രാജൻ, മോളി ദമ്പതികളുടെ മകൻ ബിനു രാജ്(49) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് വൈകിട്ട് 3 മണിയോടെ തലപ്പാറയിലാണ് അപകടം.
വർക്ക്ഷോപ്പിന് സമീപം ലോറി നിർത്തിയിട്ട് പഞ്ചർ ടയർ മാറ്റുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ബിനുവിന്റെ കഴുത്തിലെ അസ്ഥിക്ക് പൊട്ടലും ഞെരമ്പിന്
ചതവുമേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരയ്ക്ക് താഴെ തളർന്നു പോയതിനെ തുടർന്ന് ട്രോമാ കെയർ യൂണിറ്റിൽ ഐസിയു വിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ മരണം സംഭവിച്ചു. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ - മഞ്ജു. മക്കൾ - മനു രാജ്, കാശിനാഥ് (ഇരുവരും വിദ്യാർഥികൾ). സംസ്ക്കാരം ഇന്ന് (ഡിസംബർ 6 ) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ശേഷം വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.