Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ ആൽമരം അപകടാവസ്ഥയിലെന്ന് ആക്ഷേപം.

23 Jun 2025 17:50 IST

santhosh sharma.v

Share News :

വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കിഴിലുള്ള ടി.വി പുരം സ്വയംഭൂ സരസ്വതിക്ഷേത്രത്തിലെ ആൽമരം അപകടാവസ്ഥയിലെന്ന് ആക്ഷേപം. തിടപ്പള്ളിയോട് ചേർന്നുനിൽക്കുന്ന ആൽ മരത്തിൻ്റെ തറ വർഷങ്ങളായി പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. കമ്പുകൾ വളർന്ന് പടർന്നു പന്തലിച്ചും വള്ളിപടർപ്പുകൾ പടർന്നതിനാലും ആൽമരം ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന നിലയിലാണെന്ന് നാട്ടുകാർ പറയുന്നു. ശ്രീകോവിൽ, തിടപ്പള്ളി, ശാശ്താ ക്ഷേത്രം ഉൾപ്പെടെയുള്ളവയ്ക്കും ഇത് ഭീഷണി ഉയർത്തുന്നുണ്ട്. ആൽമരത്തിൻ്റെ അപകടാവസ്ഥ വർഷങ്ങൾക്ക് മുൻപ് 

ഉദ്യോഗസ്ഥരെ അന്നത്തെ ഉദേശക സമിതി ഉൾപ്പടെ ധരിപ്പിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി ഉപദേശക സമിതി ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ആക്കം കൂട്ടുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. 

Follow us on :

More in Related News