Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രേക്കിട്ട കാറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

06 Mar 2026 21:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട കാറിന് പിന്നിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ കാറിൻ്റെ പിൻഭാഗം തകർന്നു. കാർ യാത്രക്കാരൻ എറണാകുളം തോപ്പുംപടി സ്വദേശി അശോകൻ (65) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയോലപ്പറമ്പ് പള്ളിക്കവല ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം. കോട്ടയത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു കാർ യാത്രികൻ. കടുത്തുരുത്തി ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. പള്ളിക്കവല ജംഗ്ഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി കാർ തിരിക്കുന്നതിനിടെ മുന്നേ പോയ മറ്റൊരു വാഹനത്തിൽ തട്ടാതിരിക്കാൻ ബ്രേക്കിട്ടപ്പോൾ മറ്റൊരു വാഹനത്തെ മറികടന്ന് വൈക്കം ഭാഗത്തേക്ക് പോകാൻ ശ്രമിച്ച സ്വകാര്യ ബസ് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ പിൻവശം പൂർണ്ണമായി തകർന്നു.അപകടത്തെ തുടർന്ന് പ്രധാന ജംഗ്ഷനിൽ 10 മിനിട്ടോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News