Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബസ് സ്റ്റാൻ്റിൽ നിന്ന കൂറ്റൻ വാകമരം കടപുഴകി വീണു.

05 Jun 2026 10:13 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ദളവാക്കുളം ബസ് സ്റ്റാൻ്റിനുള്ളിൽ നിന്ന കൂറ്റൻ വാകമരം കടപുഴകി വീണു. പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെയായതിനാലും ആ സമയത്ത് ബസുകളോ യാത്രക്കാരോ സ്ഥലത്തില്ലാതിരുന്നതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. കംഫർട്ട് സ്റ്റേഷന് സമീപം നിന്ന കൂറ്റൻ മരമാണ് കടപുഴകി വീണത്. മരം വീണതിനെ തുടർന്ന് ഈ ഭാഗത്തെ മതിൽ തകർന്നു. നിത്യേന നൂറുകണക്കിന് യാത്രക്കാരും നിരവധി ബസുകളും എത്തുന്ന പൊതുസ്ഥലത്താണ് ഈ അപകടമുണ്ടായത്. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റണമെന്ന് കർശന നിർദ്ദേശമുള്ളപ്പോഴാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ച‌യുണ്ടായതെന്ന് ആക്ഷേപം ശക്തമാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. നഗരസഭാ അധികൃതർ സ്ഥലത്തെത്തി സംഭവം സംബന്ധിച്ച് പരിശോധന നടത്തി.




Follow us on :

More in Related News