Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2025 22:21 IST
Share News :
വൈക്കം : എറണാകുളം ജനറൽ ആശുപത്രിക്കെതിരെയാണ് ചികിത്സ പിഴവ് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയ്ക്കാണ് ദുരവസ്ഥയുണ്ടായത്. യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് പരാതി.
പ്രസവ ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവതി തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് യുവതിയെ സ്കാനിങിന് വിധേയയാക്കിയപ്പോഴാണ് വയറിനുള്ളിൽ നീക്കം ചെയ്യാതെ നൂൽ കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയയിലൂടെ നൂല് പുറത്തെടുക്കുകയായിരുന്നു. യുവതി നിലവിൽ അപകടനില തരണം ചെയ്തു. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യുവതിയുടെ ഭർത്താവ് താജുദ്ദീൻ പറഞ്ഞു. കാട്ടിക്കുന്ന് അണ്ടിക്കുളത്തു വീട്ടിൽ സാജുദ്ദീന്റെ ഭാര്യ ഷബീന(42)നെ കഴിഞ്ഞ സെപ്റ്റംബർ 21നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി ഓപ്പറേഷൻ നടത്തിയത്. രണ്ട് മാസത്തിനു ശേഷം ഓപ്പറേഷൻ നടത്തിയ ഭാഗത്ത് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ഇവരുടെ നിർദേശാനുസരണം നടത്തിയ സ്കാനിങ്ങിൽ വയറിനുള്ളിൽ നൂൽ പോലുള്ള സാധനം കാണുന്നുണ്ടെന്നും സർജറി നടത്തിയ ആശുപത്രിയിൽ കൊണ്ടുപോയി കാണിക്കാൻ നിർദേശിച്ചതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വീണ്ടും എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ കൊണ്ടുപോയി കാണിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം സർജറി നടത്തിയപ്പോഴാണ് വയറിനുള്ളിൽ നിന്നും നൂല് ലഭിച്ചതെന്ന് താജുദ്ദീൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.