Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2026 21:05 IST
Share News :
വൈക്കം: വൈക്കം - തവണക്കടവ് ജലപാതയിൽ സർവീസ് നടത്തുന്ന പുതിയ സോളർ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് യാത്രക്കാരുമായി കായലിൽ കുരുങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ നിന്ന് തവണക്കടവിലേക്ക് യാത്ര പുറപ്പെട്ടപ്പോൾ ബോട്ടിന് യന്ത്ര തകരാർ സംഭവിക്കുകയായിരുന്നു. ഒരു മണിക്കൂറോളം കായലിൽ ചുറ്റിയ ബോട്ട് ശക്‌തമായ കാറ്റിൽ മുന്നോട്ടു പോകാനാവാതെ ഒടുവിൽ കായലോരത്തേക്ക് നീങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാരും പരിഭ്രാന്തരായി.
ബോട്ട് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് തീരത്തെ കൽക്കെട്ടിലും കുറ്റികളിലും ഇടിക്കാതെ ബോട്ട് കെടിഡിസി മോട്ടലിന് സമീപം ഒടുവിൽ പിടിച്ചു കെട്ടുകയായിരുന്നു. തുടർന്ന് റെസ്ക്യൂ ബോട്ട് എത്തിച്ച് ബോട്ടിൽ കയർ ബന്ധിച്ച് തീരത്തുനിന്ന് പുറം കായലിലേക്ക് ബോട്ട് വലിച്ച് നീക്കിയാണ് സർവീസ് പുനരാരംഭിച്ചത്.
ബോട്ടിലെ രണ്ട് എൻജിനിൽ ഒന്ന് പെട്ടെന്നു നിന്നുപോകുകയും കാറ്റ് ഉണ്ടായിരുന്നതിനെ തുടർന്ന് ബോട്ട് ജങ്കാർ ജലപാതയിലേക്കു നീങ്ങുകയുമായിരുന്നുവെന്നും അവിടെവച്ച് തകരാർ പരിഹരിക്കുന്നത് സുരക്ഷിതത്വം അല്ലാത്തതിനാൽ കെടിഡിസി മോട്ടലിനു സമീപത്തേക്ക് അടുപ്പിക്കുകയായിരുന്നുവെന്നുമാണ് ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.