Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2025 23:23 IST
Share News :
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ചെന്നാ പ്പാറയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നു .
പെരുവന്താനം, കൊമ്പൻപാറ സ്വദേശി ഇസ്മായിലിൻ്റെ ഭാര്യ സോഫിയ (44) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ ചെന്നപ്പാറ ടോപ്പ് - കൊമ്പൻ പാറ റൂട്ടിലെ കുളിക്കടവിലായിരുന്നു സംഭവം. സ്കൂളിൽ നിന്നു വന്ന മക്കളെ വീട്ടിലെത്തിച്ച ശേഷം സോഫിയ കുളിക്കാനായി കുളിക്കടവിൽ വരുകയായിരുന്നു. ഇതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കുളിക്കാൻ പോയ ഇവരെ കാണാതായതിനെ തുടർന്നു മകൻ അന്വേഷിച്ചു വരുമ്പോഴാണ് വിവരം അറിയുന്നത്.
ഇസ്മായിലും നാട്ടുകാരും ബഹളമുണ്ടാക്കി കാട്ടാനയെ ഓടിക്കുകയായിരുന്നു. മൃതദേഹം കുളിക്കടവിൽ നിന്ന് എടുക്കാൻ രാത്രി വൈകിയും നാട്ടുകാർ സമ്മതിച്ചിട്ടില്ല. പൊലീസ് നാട്ടുകാരുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പ്രതിഷേധം ശക്തമായി.
മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. 26 - ഓളം കാട്ടാനകളാണ് ഏറെ നാളായി ജനവാസ കേന്ദ്രങ്ങളിൽ വിഹരിക്കുന്നത്. ജനപ്രതി നിധികൾ പ്രഖ്യാപിച്ചപരിഹാര മാർഗങ്ങളെല്ലാം കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. ജില്ലാ കലക്ടർ വന്ന ശേഷമെ മൃതദ്ദേഹം സ്ഥലത്തു നിന്നും മാറ്റാനാവൂ എന്നാണ് നാട്ടുകാരുടെ നിലപാട്
കലക്ടർ സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളായ ഷേക്ക് മുഹമ്മദ്, ആമിന എന്നിവരാണ് സോഫിയയുടെ മക്കൾ
Follow us on :
More in Related News
Please select your location.